മാന്നാനത്ത് ദ്വിദിന ദേശീയ സെമിനാർ
1531699
Monday, March 10, 2025 7:11 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജിന്റെയും കോട്ടയം മൗണ്ട് കാർമൽ കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എൻഇപി 2020ന്റെ പശ്ചാത്തലത്തിൽ “ഉന്നത വിദ്യാഭ്യാസ പരിഷ്കാരം: നവീനതകൾ, വെല്ലുവിളികൾ, ഭാവി സാദ്ധ്യതകൾ’’ എന്ന വിഷയത്തെ ആസ്പദമാക്കി 13, 14 തീയതികളിൽ മാന്നാനം സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജിൽ വച്ച് ദ്വിദിന ദേശീയ സെമിനാർ നടത്തും.
ദേശീയ വിദ്യാഭ്യാസനയം 2020 പ്രകാരമുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങളും നവീന നടപടികളും ചർച്ച ചെയ്യുന്നതിനായി പ്രമുഖ വിദ്യാഭ്യാസ വിദഗ്ധർ, ഗവേഷകർ, അധ്യാപകർ എന്നിവർ സെമിനാറിൽ പങ്കെടുക്കും.
യുജിസി-പുതിയ ചട്ടങ്ങൾ, കേരളത്തിലെ അധ്യാപക വിദ്യാഭ്യാസ പരിഷ്കരണം, എൻസിടിഇ റഗുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. സെമിനാറിലേക്ക് അധ്യാപകർക്കും ഗവേഷക വിദ്യാർഥികൾക്കും മുൻകൂർ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012470464.