ഉമ്മൻ ചാണ്ടി വിദ്യാജ്യോതി 2.0: ഹെൽപ് ഡെസ്ക് ആരംഭിച്ചു
1531698
Monday, March 10, 2025 7:11 AM IST
പുതുപ്പള്ളി: പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ഉമ്മൻ ചാണ്ടി വിദ്യാജ്യോതി 2.0 പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പ്ലസ് ടു വിദ്യാർഥികളെ രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലേക്കെത്തിക്കുന്നതിനുള്ള സിയുഇടി (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യുജി പരിശീലന പരിപാടിയായ യൂണിപർസ്യൂട് ഹെൽപ് ഡെസ്ക് ആരംഭിച്ചു. നിലവിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
സി യു ഇ ടി - യു ജി പരീക്ഷയുടെ രജിസ്ട്രഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും യൂണിപർസ്യൂട് വാട്സ് ആപ് കൂട്ടായ്മയിൽ അംഗമാകുന്നതിനും 628298 7647 എന്ന നന്പരിൽ ബന്ധപ്പെ ടണം.