കാളകെട്ടി ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു
1531467
Sunday, March 9, 2025 11:44 PM IST
കണമല: നിരോധനം നീക്കി പരമ്പരാഗത കാനന പാതയിൽ ടാർ ചെയ്ത കാളകെട്ടി ശിവപാർവതി ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
വനത്തിലൂടെയുള്ള വഴിയായതിനാൽ നിർമാണ പ്രവൃത്തികൾക്ക് വനംവകുപ്പ് ഏർപ്പെടുത്തിയിരുന്ന നിരോധനം വകുപ്പുമന്ത്രിയുമായി എംഎൽഎ നടത്തിയ ചർച്ചയെത്തുടർന്നാണ് നീക്കിയത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ആറു ലക്ഷം രൂപ വിനിയോഗിച്ചാണു ടാറിംഗ് നടത്തിയത്.
സമ്മേളനത്തിൽ ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ സതീഷ്, സുനീഷ്, വിജയപ്പൻ, ടി.ഡി. സോമൻ, ടോം കാലാപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.