വനിതാദിനാഘോഷം
1531465
Sunday, March 9, 2025 11:44 PM IST
പീരുമേട്: പീരുമേട് ഡെവലമെന്റ് സൊസൈറ്റിയുടെ വനിതാ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനാഘോഷം കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ നടത്തി. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി സമ്മേളനം ഉദ്ഘാടനം ചെയ്തു. പിഡിഎസ് കട്ടപ്പന യൂണിറ്റ് ഡയറക്ടറും കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി വികാരിയുമായ ഫാ. ജോസ് പറപ്പള്ളി അധ്യക്ഷത വഹിച്ചു. പിഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. സാബു ജോൺ പനച്ചിക്കൽ മുഖ്യപ്രഭാഷണം നടത്തി. പിഡിഎസ് ജോയിന്റ് ഡയറക്ടർ ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. റോയ് നെടുംതകിടിയിൽ, പ്രോഗ്രാം ഡയറക്ടർ ഡോ. സിബി ജോസഫ്, ചിന്നാർ യൂണിറ്റ് ആനിമേറ്റർ മേഴ്സി റോയി, പ്രോജക്ട് കോഡിനേറ്റർ ജോമോൻ ദേവസ്യ എന്നിവർ പ്രസംഗിച്ചു.
വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ വിജയിയായ അനിത തോമസ് (ചെന്നാക്കുന്ന് യൂണിറ്റ്), മികച്ച വനിതാ സംരംഭകയായി പി.സി. സിന്ധു (സീതത്തോട് യൂണിറ്റ്), മികച്ച പച്ചക്കറി കൃഷി കുടുംബമായി ജോയ്ക്ക് ജോസ് തയ്യിൽ കുടുംബം (കോഴിമല യൂണിറ്റ്), വനിതാ പ്രതിഭകളായി മെറീനാ ടോമി (രാജഗിരി യൂണിറ്റ്), സി.ആർ. രാജമ്മ (എരുമേലി യൂണിറ്റ്), കെ.ഒ. മറിയാമ്മ (തുലപ്പള്ളി യൂണിറ്റ്) എന്നിവരെ അവാർഡ് നൽകി ആദരിച്ചു.
2024-25 വർഷത്തിൽ മേഖലാതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച യൂണിറ്റുകളായി ചപ്പാത്ത്, നരിയമ്പാറ യൂണിറ്റുകളെയും മികച്ച പ്രവർത്തനം കാഴ്ചവച്ച യൂണിറ്റുകൾക്കുള്ള പ്രോത്സാഹന സമ്മാനത്തിന് എരുമേലി, പാലൂർക്കാവ്, തുലാപ്പള്ളി, ഗ്രേസ് മൗണ്ട് എന്നീ യൂണിറ്റുകളെയും തെരഞ്ഞെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി സംഘാംഗങ്ങളുടെ വിവിധ കലാപരിപാടികളും വിവിധ സ്വയം സഹായ സംഘങ്ങളുടെയും കർഷക കമ്പനികളുടെയും സംരംഭങ്ങളുടെ പ്രദർശനവും ഉത്പന്നങ്ങളുടെ വിപണനവും ഇതോടനുബന്ധിച്ച് നടത്തി.
പെരുവന്താനം: സെന്റ് ആന്റണീസ് കോളജ് വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം നടത്തി. കാർഷിക തിലക അവാർഡ് ജേതാവും ബ്ലോഗറുമായ ബിൻസി ജയിംസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സുപർണ രാജു അധ്യക്ഷത വഹിച്ചു. കോളജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്, കൺവീനർ എസ്. ഷാന്റിമോൾ, ക്രിസ്റ്റി ജോസ്, ജിനു തോമസ് എന്നിവർ പ്രസംഗിച്ചു. പാലാ മാർസ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഏയ്ഞ്ചൽ തോമസ് ക്ലാസ് നയിച്ചു. തുടർന്ന് ഫാഷൻ ടെക്നോളജി വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി യെച്ചൂരി ഭവനിൽ വനിതാദിനാഘോഷം നടത്തി. എഴുത്തുകാരിയും ആക്ടിവിസ്റ്റും സോഷ്യൽ സയന്റിസ്റ്റുമായ ഡോ. സി.എസ്. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഉഷ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് റജീന റഫീഖ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ കുഞ്ഞുമോൾ സാബു, മായ അനിൽ, കെ.എൻ. മഞ്ജുഷ, പ്രേമാ ബിജു, ധനുജ സുരേന്ദ്രൻ, ജസ്ന നജീബ്, ശ്രീജിഷ കിരൺ, മണിയമ്മ രാജപ്പൻ, സുപ്രഭ രാജൻ, സിന്ധു രാജീവ്, ജയ ശ്രീധർ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സെക്രട്ടറി പി.എം. സുഹറാ ബീവി അധ്യക്ഷത വഹിച്ചു. കെ.എ. സാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. വി.കെ. ഇന്ദിര, കെ.ജി. സതി, എ.ജെ. ജോർജ്, ശശീന്ദ്ര ബാബു, കെ.ജെ. ജോസഫ്, വി.ആർ. മോഹനൻ പിള്ള, പി.എം. സുനിൽ, പി.എൻ. ദാമോദരൻ പിള്ള, സി.എം. മുഹമ്മദ് ഫൈസി, ജോസഫ് മാത്യു, എം.എസ്. ഷിബു, പി.പി. സഫറുള്ള ഖാൻ എന്നിവർ പ്രസംഗിച്ചു. ത്രേസിക്കുട്ടി തോമസ് കല്ലമ്പള്ളി ക്ലാസ് നയിച്ചു.
പൊൻകുന്നം: ബിഎസ്എൻഎൽ പെൻഷനേഴ്സ് അസോസിയേഷൻ വനിതാവിഭാഗം ലോകവനിതാ ദിനാചരണം നടത്തി. ജില്ലാ പ്രസിഡന്റ് എം.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം പ്രസിഡന്റ് എൽസമ്മ ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ, കൺവീനർ ആർ. സതി മണിയമ്മ, പി.എൻ. നാരായണൻ, തങ്കമ്മ കവിൽനാഥ്, കല്യാണിക്കുട്ടിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.