ലഹരിവിരുദ്ധ പോരാട്ടങ്ങൾക്ക് സ്ത്രീകൾ മുന്നിട്ടിറങ്ങണം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
1531464
Sunday, March 9, 2025 11:44 PM IST
കൂട്ടിക്കൽ: പുതിയ തലമുറയ്ക്ക് മുന്പിൽ ഏറ്റവും വലിയ വിപത്തായി മാറിയിരിക്കുന്ന ലഹരിക്കെതിരായ പോരാട്ടത്തിൽ കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ത്രീ ശക്തീകരണ പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. വനിതാദിനത്തോടനുബന്ധിച്ച് കൂട്ടിക്കൽ പഞ്ചായത്ത് സംഘടിപ്പിച്ച വനിതാ കലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് ബി ജോയ് ജോസ് മുണ്ടുപാലം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബർ അനു ഷിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
കലോത്സവത്തോടനുബന്ധിച്ച് നൂറുകണക്കിന് വനിതകൾ പങ്കെടുത്ത വനിതാദിന റാലിയും കലാപരിപാടികളും നത്തി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെ യോഗത്തിൽ ആദരിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിച്ചു.