സംസ്ഥാന ചെസ് മത്സരം സമാപിച്ചു
1531462
Sunday, March 9, 2025 11:44 PM IST
രാമപുരം: മൈക്കിള്‍ പ്ലാസാ കണ്വന്ഷന് സെന്ററില്‍ നടന്നുവന്ന അണ്ടര്‍-7 ബോയ്സ് ആന്‍ഡ് ഗേള്‍സ് ചെസ് സംസ്ഥാന മത്സരങ്ങള്‍ സമാപിച്ചു.
ഓപ്പണ്‍ വിഭാഗത്തില്‍ എറണാകുളത്തെ അഡ്വിക് അനൂപ് ആറ് പോയിന്റോടെ ചാമ്പ്യനായി. അഞ്ച് പോയന്റ് നേടിയ സിദ്ധാര്‍ഥ കൃഷ്ണ (ആലപ്പുഴ), രോഹന് വി. നായര്‍ (കോഴിക്കോട്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഗേള്‍സ് വിഭാഗത്തില്‍ കണ്ണൂരിന്റെ ആരാധ്യ കൊമേരി രജനീഷ് 5.5 പോയന്റോടെ വിജയിയായി. ആലപ്പുഴയുടെ തീര്‍ഥ ജ്യോതിഷ് അഞ്ചു പോയിന്റോടെയും പി. പൗര്‍ണമി (വയനാട്) നാലു പോയിന്റോടെയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും മാണി സി. കാപ്പന് എംഎല്‍എ വിതരണം ചെയ്തു.