സ്കൂളിന് ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മിച്ചു നല്കി രാമപുരം ടെമ്പിള്‍ ടൗണ്‍ ലയണ്‍സ് ക്ലബ്
1531460
Sunday, March 9, 2025 11:44 PM IST
രാമപുരം: കുട്ടികളുടെ മാനസികോല്ലാസത്തിനും കായികാഭിരുചി വര്‍ധിപ്പിക്കുന്നതിനുമായി രാമപുരം ടെമ്പിള്‍ ടൗണ്‍ ലയണ്‍സ് ക്ലബ്.
ക്ലബ്ബിന്റെ സര്‍വീസ് പ്രോജക്ടുകളുടെ ഭാഗമായി രാമപുരത്ത് വാര്യര്‍ മെമ്മോറിയല്‍ യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മിച്ചു നല്കി. ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം സ്കൂള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിച്ചു. കുട്ടികള്‍ക്ക് വേണ്ട ബാറ്റ്, ഷട്ടില്‍ നെറ്റ് മുതലായവയും ക്ലബ് കൈമാറി.
ചടങ്ങില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് രേഖ ഉണ്ണികൃഷ്ണന്, സ്കൂള്‍ മാനേജര്‍ മുകേഷ് കൃഷ്ണന്, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, പിടിഎ പ്രസിഡന്റ് എം.പി. ശ്രീനിവാസ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ. മനോജ് കുമാര്‍, സെക്രട്ടറി കേണല്‍ കെ.എന്‍.വി. ആചാരി, മാര്‍ക്കറ്റിംഗ് കമ്മിറ്റി ചെയര്മാന് മനോജ് കുമാര്‍ മുരളീധരന്, സര്‍വീസ് കമ്മിറ്റി ചെയര്മാന് രമേശ് ആര്. നായര്‍, വിജയകുമാര്‍ പൊന്തത്തില്‍, രാജാമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.