വനിതാദിനാഘോഷം
1531459
Sunday, March 9, 2025 11:44 PM IST
പാലാ: വിജയപുരം രൂപത ജനകീയ വികസനസമിതിയും കേരള ലാറ്റിന്‍ കാത്തലിക് വുമണ്‍സ് അസോസിയേഷനും സംയുക്തമായി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. വനിതാദിന റാലി പാലാ നഗരസഭാ ഉപാധ്യക്ഷ ബിജി ജോജോ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്നു നടന്ന സമ്മേളനം മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഡബ്ല്യുഎ പട്ടിത്താനം മേഖലാ പ്രസിഡന്റ് ലിസി പോള്‍ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായിരുന്നു. ഫൊറോന വികാരി ഫാ. അഗസ്റ്റിന് കല്ലറയ്ക്കല്‍, ഡയറക്ടര്‍ ഫാ. തോമസ് പഴവക്കാട്ടില്‍, ജാക്വിലിന് ജോബ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ആനി ബിജോയി, വികാരി ഫാ. ജോഷി പുതപ്പറമ്പില്‍, മരിയ പത്രോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്നോളജിയില്‍ വനിതാദിനം ആചരിച്ചു. സ്ത്രീകളുടെ ആരോഗ്യവും ശക്തീകരണവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സാന്ദ്ര ടോം തെക്കേല്‍ ബോധവത്കരണ ക്ലാസ് നയിച്ചു. കോ-ഓർഡിനേറ്റര്‍ റെജി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപകരായ ജ്യോതി ജോസഫ്, രാഖി രാജു എന്നിവര്‍ പ്രസംഗിച്ചു.