ഈ​രാ​റ്റു​പേ​ട്ട: എം​എ​ൽ​എ സ​ർ​വീ​സ് ആ​ർ​മി പൂ​ഞ്ഞാ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വി​ദ്യാ​ഭ്യാ​സ ഗു​ണ​മേ​ന്മാ പ​ദ്ധ​തി​യാ​യ ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ പ്രോ​ജ​ക്‌​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി ഒ​രു ഡി​ബേ​റ്റ് കോ​മ്പ​റ്റീ​ഷ​ൻ ന​ട​ത്തു​മെ​ന്നു ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് ഡ​യ​റ​ക്ട​ർ ആ​ൻ​സി ജോ​സ​ഫ് അ​റി​യി​ച്ചു. ഒ​ൻ​പ​തി​ന് രാ​വി​ലെ പ​ത്തു​മു​ത​ൽ മു​രി​ക്കും​വ​യ​ൽ ശ്രീ​ശ​ബ​രീ​ശ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് മ​ത്സ​രം. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

"ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്: ഈ ​പ​രി​ഷ്കാ​രം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് ഗു​ണ​മോ ദോ​ഷ​മോ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഡി​ബേ​റ്റ്. ഒ​രു സ്കൂ​ളി​ൽ​നി​ന്ന് ര​ണ്ട് അം​ഗ​ങ്ങ​ളു​ള്ള ഒ​രു ടീ​മി​നു പ​ങ്കെ​ടു​ക്കാം. ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​മാ​കു​ന്ന ടീ​മി​ന് 5000 രൂ​പ കാ​ഷ് പ്രൈ​സും മെ​മെ​ന്‍റോ​യും സ​മ്മാ​ന​മാ​യി ന​ൽ​കും. ര​ണ്ടാം സ​മ്മാ​നാ​ർ​ഹ​ർ​ക്ക് 3000 രൂ​പ കാ​ഷ് പ്രൈ​സും മെ​മെ​ന്‍റോ​യും ന​ൽ​കും. മൂ​ന്നാം സ​മ്മാ​നാ​ഹ​ർ​ക്ക് 1500 രൂ​പ കാ​ഷ് പ്രൈ​സും മെ​മെ​ന്‍റോ​യു​മാ​ണ് ന​ൽ​കു​ക. ആ​റു വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കു മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 7012467834, 98475 52134, 81139 87242.