തിരുനാളാഘോഷം
1491959
Thursday, January 2, 2025 10:04 PM IST
ഇടപ്പാടി പള്ളിയില്‍
ഇടപ്പാടി: സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ എസ്തപ്പാനോസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 5.15ന് ഫാ. അഗസ്റ്റിന് പാലക്കാപറമ്പില്‍ കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന, പ്രസുദേന്തി സമര്‍പ്പണം. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന - ഫാ. മാത്യു അരിപ്ലാക്കല്‍. വൈകുന്നേരം 5.30ന് പന്തല്‍ പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ അഞ്ചിന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന - ഫാ. സ്കറിയ മോഡിയില്‍. സന്ദേശം - ഫാ. ജോര്‍ജ് മണാങ്കല്‍. ആറിന് പ്രദക്ഷിണം. 7.30ന് ഇടപ്പാടി കുരിശുപള്ളിയില്‍ സന്ദേശം - ഫാ. ഡിനില്‍ പുല്ലാട്ട് വിസി. തുടര്‍ന്ന് ഗാനമേള.
അയ്യമ്പാറ പള്ളിയിൽ
അയ്യമ്പാറ: ചെറുപുഷ്പ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ഇന്നുമുതൽ അഞ്ചു വരെ നടത്തും. ഇന്നു വൈകുന്നേരം അഞ്ചിന് വികാരി ഫാ. ഫിലിപ്പ് വട്ടമറ്റം തിരുനാളിന് കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന - ഫാ. ജോസഫ് വടക്കെനെല്ലിക്കാട്ടിൽ. ഏഴിന് ഗാനമേള. നാളെ വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന - റവ. ഡോ. തോമസ് മേനാച്ചേരി. തുടർന്ന് സെമിത്തേരി സന്ദർശനം, ഏഴിനു സൺഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടി, എട്ടിനു സ്നേഹവിരുന്ന്.
അഞ്ചിനു രാവിലെ ഏഴിനു വിശുദ്ധ കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം നാലിനു തിരുനാൾ കുർബാന - ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ, ആറിനു പ്രദക്ഷിണം. 7.15ന് - പ്രസംഗം റവ. ഡോ. മാത്യു പുന്നത്താനത്തുകുന്നേൽ, 8.15ന് പ്രദക്ഷിണം പള്ളിയിലേക്ക്. തുടർന്ന് സമാപന പ്രാർഥനയും ആശീർവാദവും. ഒന്പതിനു ചൈനീസ് വെടിക്കെട്ട്.