അന്തീനാട് പാലം നിര്‍മാണോദ്ഘാടനം അഞ്ചിന്
1491956
Thursday, January 2, 2025 10:04 PM IST
പ്രവിത്താനം: അന്തീനാട്-താമരമുക്ക് റോഡില്‍ സെന്റ് ജോസഫ് പള്ളിക്കു മുമ്പിലെ കാലപ്പഴക്കം മൂലം തകര്‍ന്ന പാലവും റോഡും പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മാണി സി. കാപ്പന് എംഎല്‍എ അറിയിച്ചു.
അഞ്ചിന് രാവിലെ 11ന് അന്തീനാട് പള്ളിയുടെ മുന്‍വശത്തുള്ള ഗ്രൗണ്ടില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പിലിന്റെ സാന്നിധ്യത്തില്‍ മാണി സി. കാപ്പന് എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.
പാലം തകര്‍ന്ന ഉടനെ ആസ്തിവികസന ഫണ്ടില്‍നിന്നു 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. നിയമപരമായ തടസങ്ങളും തോട്ടിലെ വെള്ളവും കാരണമാണ് പണി തുടങ്ങാന്‍ വൈകിയത്.