പാ​ലാ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ഷ​ക​സം​ഗ​മ​വും അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ​വും അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മുണ്ടാ​ങ്ക​ല്‍ സെ​ന്‍റ് ഡൊ​മി​നി​ക് പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കും. ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും നി​ര്‍​വ​ഹി​ക്കും.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ ജോ​ണ്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ. ​ജോ​ര്‍​ജ് പ​ഴേ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് വ​ട്ടു​കു​ളം സ്വാ​ഗ​ത​വും പ്ര​മോ​ദ് കാ​നാ​ട്ട് കൃ​ത​ജ്ഞ​ത​യും പ​റ​യും. ക​ര്‍​ഷ​ക​വേ​ദി ചെ​യ​ര്‍​മാ​ന്‍ ടോ​മി ക​ണ്ണീ​റ്റു​മ്യാ​ലി​ല്‍ മ​ത്സ​ര​വി​ജ​യി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത​യി​ലെ മു​ഴു​വ​ന്‍ ഇ​ട​വ​ക​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് 2024ല്‍ ​ന​ട​ത്തി​യ പ​ത്താ​മ​ത് അ​ടു​ക്ക​ള​ത്തോ​ട്ട മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും മാ​യം ക​ല​ര്‍​ന്ന പ​ച്ച​ക്ക​റി​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നും കു​ടുംബ​ ബ​ജ​റ്റ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും കു​ടും​ബ​കൃ​ഷി എ​ന്ന ആ​ശ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് അ​ടു​ക്ക​ള​ത്തോ​ട്ട മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്.