പരിസ്ഥിതി നിയമ പഠനകേന്ദ്രം ഉദ്ഘാടനം നാളെ
1491962
Thursday, January 2, 2025 10:04 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയില്‍ ആരംഭിക്കുന്ന ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് പരിസ്ഥിതി നിയമ പഠനകേന്ദ്രം നാളെ രാവിലെ 11ന് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിക്കും.
ജസ്റ്റീസ് സി.എസ്. ഡയസ് മുഖ്യപ്രഭാഷണവും ജസ്റ്റീസ് പി. ഗോപിനാഥ് പ്രത്യേക പ്രഭാഷണവും നടത്തും. സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയുടെ മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, അഡ്വ. കെ.എസ്. ശ്രീകുമാര്‍, ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ ഭാര്യ മീരാ സെന്‍, പ്രിന്‍സിപ്പല്‍ ഡോ. എസ്.എസ്. ഗിരിശങ്കര്‍, കുര്യച്ചന് ജോസി എന്നിവര്‍ പ്രസംഗിക്കും.
പരിസ്ഥിതി സംരക്ഷണ നിയമമേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ഇന്ത്യയിലെ നാല് ഹൈക്കോടതികളുടെ ചീഫ് ജസ്റ്റീസായി സേവനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് ഓഫ് ലോയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സെന്റര്‍, പരിസ്ഥിതി സംരക്ഷണ നിയമ മേഖലയില്‍ ഒട്ടനവധി നൂതനമായ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്.