മണിമല ബൈബിൾ കൺവൻഷനു തുടക്കം
1491960
Thursday, January 2, 2025 10:04 PM IST
മണിമല: വിശ്വാസ്യതയില്ലാതെ കുടുംബജീവിതം നയിക്കാൻ സാധിക്കില്ലെന്ന് ഷംഷബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്. 48-ാമത് മണിമല ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെ സന്തോഷം അനുഭവിക്കുന്ന സ്ഥലമാണ് കുടുംബം എന്നും കുടുംബജീവിതം നയിക്കാൻ ഏറ്റവും ആവശ്യം സ്നേഹവും വിശ്വസ്തതയും ഐക്യവും ആണെന്നും മാർ തോമസ് പാടിയത്ത് പറഞ്ഞു.
ഹോളി മാഗി ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരുന്ന കൺവൻഷനിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. വികാരി ഫാ. മാത്യു താന്നിയത്ത്, അസി. വികാരി ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഫാ. ജിസൺ പോൾ വെങ്ങാശേരിയാണ് കൺവൻഷൻ നയിക്കുന്നത്.