അഖില കേരള കവിതാരചന മത്സരം
1491958
Thursday, January 2, 2025 10:04 PM IST
പ്രവിത്താനം: സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന മഹാകവി പ്രവിത്താനം പി.എം. ദേവസ്യയുടെ ഓര്‍മയ്ക്കായി സ്കൂള്‍ സംഘടിപ്പിക്കുന്ന നാലാമത് മഹാകവി പി.എം. ദേവസ്യ സ്മാരക അഖില കേരള കവിതാരചന മത്സരം ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂള്‍ ഹാളില്‍ നടക്കും. പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഒന്നാം സമ്മാനമായി കെ.എം. ചുമ്മാര്‍ കാര്യാങ്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 3000 രൂപ കാഷ് പ്രൈസും രണ്ടാം സമ്മാനമായി പി.വി. ജോസഫ് പുള്ളിക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 2000 രൂപ കാഷ് പ്രൈസും മൂന്നാം സമ്മാനമായി വി.ഒ. ഔസേപ്പ് വട്ടപ്പലം മെമ്മോറിയല്‍ അവാര്‍ഡായ 1500 രൂപ കാഷ് പ്രൈസും നല്‍കും. മത്സരത്തിന് രജിസ്ട്രേഷന് സൗജന്യമാണ്. ഫോണ്‍: 9446896635.