ഫ്യൂച്ചർ സ്റ്റാർസ് ഡിബേറ്റ് കോമ്പറ്റീഷൻ ഒന്പതിന്
1491955
Thursday, January 2, 2025 10:04 PM IST
ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ഒരു ഡിബേറ്റ് കോമ്പറ്റീഷൻ നടത്തുമെന്നു ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ആൻസി ജോസഫ് അറിയിച്ചു. ഒൻപതിന് രാവിലെ പത്തുമുതൽ മുരിക്കുംവയൽ ശ്രീശബരീശ കോളജ് ഓഡിറ്റോറിയത്തിലാണ് മത്സരം. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്യും.
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഈ പരിഷ്കാരം ഇന്ത്യൻ ജനാധിപത്യത്തിന് ഗുണമോ ദോഷമോ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഡിബേറ്റ്. ഒരു സ്കൂളിൽനിന്ന് രണ്ട് അംഗങ്ങളുള്ള ഒരു ടീമിനു പങ്കെടുക്കാം. ഒന്നാം സമ്മാനാർഹമാകുന്ന ടീമിന് 5000 രൂപ കാഷ് പ്രൈസും മെമെന്റോയും സമ്മാനമായി നൽകും. രണ്ടാം സമ്മാനാർഹർക്ക് 3000 രൂപ കാഷ് പ്രൈസും മെമെന്റോയും നൽകും. മൂന്നാം സമ്മാനാഹർക്ക് 1500 രൂപ കാഷ് പ്രൈസും മെമെന്റോയുമാണ് നൽകുക. ആറു വരെ രജിസ്റ്റർ ചെയ്യുന്നവർക്കു മത്സരത്തിൽ പങ്കെടുക്കാം. ഫോൺ: 7012467834, 98475 52134, 81139 87242.