കാപ്പാ ചുമത്തി ജില്ലയിൽനിന്നു പുറത്താക്കി
1491241
Tuesday, December 31, 2024 4:44 AM IST
തിരുവാർപ്പ്: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍നിന്നു പുറത്താക്കി. തിരുവാർപ്പ് തേവർക്കാട്ടുശേരി നിഖിൽ (30) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽനിന്നു ആറു മാസക്കാലത്തേക്കു നാടുകടത്തിക്കൊണ്ട് ഉത്തരവായത്.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരേ കുമരകം സ്റ്റേഷനിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, കവർച്ച തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.