ജേക്കബ് ഫൈൻ റിപ്പബ്ലിക് പരേഡിന്
1491240
Tuesday, December 31, 2024 4:44 AM IST
കോട്ടയം: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്കു പാമ്പാടി കെ.ജി. കോളജിലെ വിദ്യാർഥിയും 16 കേരള ബറ്റാലിയൻ എൻസിസി കേഡറ്റുമായ സീനിയർ അണ്ടർ ഓഫിസർ ജേക്കബ് ഫൈൻ തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ക്യാംപുകളിൽ നിന്നാണ് എൻസിസിയുടെ കേരള ആൻഡ് ലക്ഷദ്വീപ് ടീമിന്റെ ഭാഗമായി പരേഡിൽ പങ്കെടുക്കാൻ ജേക്കബ് ഫൈൻ അർഹത നേടിയത്. പാമ്പാടി പുലിക്കത്തടത്തിൽ ഷൈൻ പി. ജേക്കബിൻ്റെയും ആശാ ഷൈനിന്റെയും മകനാണ്.