കുട്ടനാട്ടിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണണം: മോണ്‍. ആന്റണി എത്തയ്ക്കാട്ട്
1491237
Tuesday, December 31, 2024 4:44 AM IST
ചങ്ങനാശേരി: "കേരളത്തിന്റെ നെല്ലറ’വിളിക്കപ്പെടുന്ന കുട്ടനാട്ടിലെ ജനങ്ങൾ നേരിടുന്ന ശുദ്ധജലപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ചങ്ങനാശേരി അതിരൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്. നിലവില്‍ വിതരണം ചെയ്യുന്ന ജലം 13 പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സംഘടിപ്പിക്കുന്ന കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റത്തിന്റെ ലോഗോ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ കണ്‍വീനര്‍മാരായ ജോസ് ജോണ്‍ വെങ്ങാന്തറ, ജിനോ ജോസഫ് കളത്തില്‍ എന്നിവര്‍ക്ക് ലോഗോ കൈമാറി.
മാര്‍ച്ച് 2015 ഫെബ്രുവരി 15ന് മങ്കൊമ്പില്‍നിന്ന് ചങ്ങനാശേരിയിലേക്ക് നടക്കുന്ന കര്‍ഷകരക്ഷാ ലോംഗ് മാര്‍ച്ചിലും തുടര്‍ന്ന് നടക്കുന്ന അവകാശ പ്രഖ്യാപന റാലിയിലും സംഗമത്തിലും ഈ വിഷയം ഉന്നയിക്കുമെന്ന് വികാരി ജനറാള്‍ കൂട്ടിച്ചേര്‍ത്തു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, എടത്വാ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍, ക്രിസ് ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, ഫൊറോന ഡയറക്ടര്മാാരായ ഫാ. ജോസഫ് കുറിയന്നൂര്‍പറമ്പില്‍, ഫാ. ടോബി പുളിക്കാശേരി, മുട്ടാര്‍ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസഫ് കട്ടപ്പുറം, സി.ടി. തോമസ് കാച്ചാംകോടം, ജോര്‍ജുകുട്ടി മുക്കത്ത്, സെബാസ്റ്റ്യന്‍ വര്‍ഗീസ്, ചാക്കപ്പന് ആന്റണി, കുഞ്ഞ് കളപ്പുര, സിസി അമ്പാട്ട്, പി.സി. കുഞ്ഞപ്പന്, ലിസി ജോസ്, ജോസി ഡൊമിനിക്, ജോര്‍ജ് വര്‍ക്കി, മെര്ളിന് വി. മാത്യു, സോണിച്ചന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.