തൃക്കൊടിത്താനത്ത് എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
1491236
Tuesday, December 31, 2024 4:44 AM IST
തൃക്കൊടിത്താനം: വില്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ടു യുവാക്കളെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പനച്ചിക്കാവ് ഇലഞ്ഞുമൂട്ടില്‍ അഖില്‍ ജോണ്‍ (26), വെട്ടിത്തുരുത്തു വട്ടപ്പറമ്പില്‍ നിസല്‍ ആന്റണി (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പോലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി ഇവർ പിടിയിലായത്. ഇവരില്‍നിന്നും 9.70 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുക്കുകയും ചെയ്തു. നിസല്‍ ചങ്ങനാശേരി സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.