മര്‍ച്ചന്റ്സ് അസോ. "സ്നേഹദര്‍പ്പണം-24'
1491235
Tuesday, December 31, 2024 4:44 AM IST
ചങ്ങനാശേരി: ചങ്ങനാശേരി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ സമൂഹ നന്മയ്ക്കുവേണ്ടിയുള്ളതാണെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ. അലന് ജെ. മാത്യു വ്യാപാരഭവനില്‍ ചേര്‍ന്ന സ്നേഹദര്‍പ്പണം -2024 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ജോണ്സണ് ജോസഫ് അധ്യക്ഷത വഹിച്ചു. സഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണ കുമാരി രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. കാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങിയ സ്നേഹപ്രഭാ പുരസ്ക്കാരം ഷാജി. പി. ജേക്കബിനും സ്നേഹദീപ്തി പുരസ്കാരം അഞ്ചപ്പം ട്രസ്റ്റിനും സമ്മാനിച്ചു.
പ്രൗഡ് ഓഫ് ചങ്ങനാശേരി പുരസ്കാരം പ്രവാസി മലയാളി ബിഫി വര്‍ഗീസിനും സിവില്‍ സര്‍വീസ് ജേതാവ് ആന്‍ മേരി മാത്യുവിനും സമര്‍പ്പിച്ചു. 80 വയസ് പൂര്‍ത്തിയാക്കി നിലവില്‍ വ്യാപാരം ചെയ്തുകൊണ്ടിരിക്കുന്ന മുതിര്‍ന്ന വ്യാപാരികളെ ചടങ്ങില്‍ ആദരിച്ചു. വ്യാപാരി രത്ന അവാര്‍ഡ് യുവ വ്യാപാരി ജോയല്‍ ജേക്കബ് മാത്യുവിനു സമ്മാനിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടേയും തൊഴിലാളികളുടേയും മക്കള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
സാംസണ് മാത്യു വലിയപറമ്പില്‍, സണ്ണി നെടിയകാലാപറമ്പില്‍, ഡെന്നി ജോണ്‍, റൗഫ് റഹിം, സെബാസ്റ്റ്യന്‍ കരിങ്ങട, സതീഷ് വലിയവീടന്‍, റൂബന്‍ ജേക്കബ് ചാണ്ടി, കെ. രവികുമാര്‍, വിനു തോമസ്, സി.സി. മാത്യു, ബിന്നി ജോസഫ്, എം. അബ്ദുള്‍ അബ്ദുള്‍ നാസര്‍, ലിജോ കൂട്ടുമ്മേല്‍, നിരീഷ് തോമസ്, മുഹമ്മദ് നവാസ്, തങ്കച്ചന് ചുടുകാട്ടില്‍, അനില്‍ കൂട്ടുമ്മേല്‍, ടോമിച്ചന് പാറക്കടവില്‍ എന്നിവര്‍ പ്രസംഗിച്ചു.