പ്രകാശത്തിന്റെ മക്കളാകണം: കര്‍ദിനാള്‍ മാര്‍ കൂവക്കാട്ട്
1491233
Tuesday, December 31, 2024 4:44 AM IST
ചങ്ങനാശേരി: ഈശോമിശിഹായില്നിന്ന് പ്രകാശം സ്വീകരിച്ച് മാനവസമൂഹത്തില്‍ പ്രകാശത്തിന്റെ മക്കളാകാന്‍ ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്. ഫാത്തിമാപുരം ഇടവകയിലെ പ്രവാസി അപ്പൊസ്തലേറ്റ് യൂണിറ്റ്, ബൈബിള്‍ കൈയെഴുത്ത്, നൂറുമേനി സീസണ് -3 മനഃപാഠമത്സരം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കര്‍ദിനാള്‍.
കര്‍ദിനാളിനെ വികാരി ഫാ. സേവ്യര്‍ ജെ. പുത്തന്‍കളം, ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, ജോണ്സണ് പ്ലാന്തോട്ടം, ബാബു അമ്പാട്ട്, ലാലി ഇളപ്പുങ്കല്‍, സജി നാലുപറ, ജോസ് കടന്തോട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജേക്കബ് ജോബ്, ബിജി വില്ലൂന്നി, സിസി അമ്പാട്ട്, ഡിസ്നി പുളിമൂട്ടില്‍, ജെന്‍സ് അമ്പാട്ട് എന്നിവര്‍ നേതൃത്വം നല്കി. കര്‍ദിനാളിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.