കാര്‍ കടയുടെ മുന്നിലെ കല്‍ക്കെട്ടില്‍ ഇടിച്ചു കയറി അപകടം
1491230
Tuesday, December 31, 2024 4:44 AM IST
കടുത്തുരുത്തി: രാത്രിയില്‍ നിയന്ത്രണം വിട്ട കാര്‍ കടയുടെ മുന്നിലെ കല്‍ക്കെട്ടില്‍ ഇടിച്ചു കയറി അപകടം. കാര്‍ യാത്രീകരായ ദമ്പതികളും മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
എര്‍ണാകുളം സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച്ച രാത്രി 12.30 ഓടെ ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ കടുത്തുരുത്തി ഐറ്റിഐ ജംഗ്ഷനിലാണ് അപകടം. കോട്ടയം ഭാഗത്ത് നിന്നും എര്‍ണാകുളത്തേക്കു പോവുകയായിരുന്നു കാര്‍ യാത്രീകര്‍. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഈ ഭാഗത്ത് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ കാറുകള്‍ കൂട്ടിയിടിച്ചു അപകടമുണ്ടായിരുന്നു. ഈ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതിനു പുറകെ അഞ്ചോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകുത്തനെ മറിഞ്ഞും ഈ ഭാഗത്ത് അപകടമുണ്ടായി.