പാലാ കത്തീഡ്രലില്‍ രാക്കുളി തിരുനാള്‍
1491220
Tuesday, December 31, 2024 4:14 AM IST
പാലാ: പാലാ കത്തീഡ്രലില്‍ ദനഹാ (രാക്കുളി) തിരുനാളിന് നാളെ കൊടിയേറും.നാളെ രാവിലെ 5.30നും 6.45നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിന് പുറത്തുനമസ്ക്കാരം, കൊടിയേറ്റ് വികാരി ഫാ. ജോസ് കാക്കല്ലില്‍. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. രണ്ടു മുതല്‍ നാലു വരെ രാവിലെ 5.30നും 6.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം ആറിന് വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന.
അഞ്ചിന് രാവിലെ 5.30നും 7.10 നും 9.30നും 11.30നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിന് ടൗണ്കുരിശുപള്ളിയില് വിശുദ്ധ കുര്‍ബാന. 12.30ന് തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ. വൈകുന്നേരം ആറിന് ടൗണ്‍ കുരിശുപള്ളിയില്‍ നിന്ന് കത്തീഡ്രലിലേക്ക് പ്രദക്ഷിണം. ശിശുവധ ആവിഷ്്കാരം. സന്ദേശം-റവ.ഡോ. എമ്മാനുവല്‍ പാറേക്കാട്ടില്‍. രാത്രി 8.35 ന് രാക്കുളി (മാമോദീസായുടെ അനുസ്മരണം). പ്രധാന തിരുനാള്‍ ദിനമായ ആറിന് രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന.
10ന് വിശുദ്ധ കുര്‍ബാന, സന്ദേശം-മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന. 5.15 ന് ചരിത്രപ്രസിദ്ധമായ മലയുന്ത്. രാത്രി 7.45ന് ഗാനമേള. ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകോട്ടയില്‍, ഫാ. തോമസ് പുതുപ്പറമ്പില്‍, ഫാ. ജോര്‍ജ് ഈറ്റയ്ക്കക്കുന്നേല്‍, ഫാ. ജോര്‍ജ് പാറേക്കുന്നേല്‍, ഫാ. ജോസഫ് കൈതോലില്‍, ഫാ. ജോസഫ് കുറുപ്പശേരിയില്‍, ഫാ. ജോസഫ് തെരുവില്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കമെന്ന് കത്തീഡ്രൽ വികാരി ഫാ. ജോസ് കാക്കല്ലില്‍ അറിയിച്ചു.’