അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
1491219
Tuesday, December 31, 2024 4:14 AM IST
പൊൻകുന്നം: മാവേലിക്കര കുറത്തികാട് എൻഎസ്എസ്എച്ച്എസ്എസ് സംസ്കൃതാധ്യാപകനായ ചെറുവള്ളി പാവട്ടിക്കൽ അനൂപ് നായർ(40) കുഴഞ്ഞുവീണ് മരിച്ചു.
ഇന്നലെ രാവിലെ സ്കൂളിനടുത്ത ബസ് സ്റ്റോപ്പിൽ ബസിറങ്ങിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ രാധാകൃഷ്ണൻ നായരുടെയും (പനമറ്റം മറ്റക്കരക്കുന്നേൽ കുടുംബാംഗം) ഉഷാകുമാരിയുടെയും മകനാണ്.
ഭാര്യ: രാഖി ആനിക്കാട് ഇലവുങ്കൽ കുടുംബാംഗം. മക്കൾ: ഭവാനി, ഭുവനേശ്വരി. സഹോദരൻ-മനു. സംസ്കാരം ഇന്ന് രണ്ടിന് ചെറുവള്ളിയിലെ വീട്ടുവളപ്പിൽ.