മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്: രണ്ടാം ഘട്ട പൂര്‍ത്തീകരണം ഇന്ന്
1491215
Tuesday, December 31, 2024 4:14 AM IST
കോട്ടയം: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കുന്ന ഇന്ന് ജില്ലയിലെ 1027 വിദ്യാലയങ്ങളും 87 കലാലയങ്ങളും ഹരിതകേന്ദ്രങ്ങളായി പ്രഖ്യാപിക്കും.
രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ജില്ലയില്‍ ആകെയുള്ള 1,114 വിദ്യാലയങ്ങളും 154 കലാലയങ്ങളും ഹരിതമായി പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം. ശുചിത്വ മാലിന്യ സംസ്കരണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയാണ് ഹരിതപ്രഖ്യാപനം. ഹരിതകേരളം മിഷന് തയാറാക്കിയ ചോദ്യാവലി പ്രകാരം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ എ ഗ്രേഡും എ പ്ലസ് ഗ്രേഡും നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഹരിതമായി പ്രഖ്യാപിക്കുന്നത്.