ദേശീയ 3x3 ബാസ്കറ്റ്ബോൾ: ഫൈനൽ ഇന്ന്
1491212
Tuesday, December 31, 2024 4:14 AM IST
കാഞ്ഞിരപ്പള്ളി: രാജ്യത്തെ ആദ്യ അന്തർ സർവകലാശാല 3x3 ബാസ്കറ്റ്ബോൾ മത്സരങ്ങളുടെ ഫൈനൽ ഇന്ന് സെന്റ് ഡൊമിനിക്സ് കോളജിൽ നടക്കും.
പുരുഷവിഭാഗത്തിൽ ഇതുവരെ സെമിയിലേക്ക് പ്രവേശനം നേടിയിട്ടുള്ളത് രാജസ്ഥാനിലെ കോട്ടാ, ബാംഗ്ലൂർ സിറ്റി, ചെന്നൈയിലെ എസ്ആർഎം, ജയിൻ എന്നീ സർവകലാശാലാ ടീമുകളാണ്. വനിതാവിഭാഗത്തിൽ എസ്ആർഎം, മദ്രാസ്, കാലിക്കറ്റ്, മഹാത്മാഗാന്ധി സർവകലാശാലകളാണ് സെമിയിൽ ഏറ്റുമുട്ടുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങൾ സെന്റ് ഡൊമിനിക്സ് കോളജ് അങ്കണത്തിലെ കോർട്ടിൽ നടക്കും. തുടർന്നു നടക്കുന്ന സമ്മാനദാനച്ചടങ്ങിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആന്റോ ആന്റണി എംപി, എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു ഗുരുക്കൾ, എംജി സർവകലാശാല കായികവകുപ്പ് മേധാവി ഡോ. ബിനു ജോർജ് വർഗീസ്, സിൻഡിക്കേറ്റംഗങ്ങൾ എന്നിവർ പങ്കെടുക്കും.