മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാൾ കൊടിയേറ്റ് ഇന്ന്
1491211
Tuesday, December 31, 2024 4:14 AM IST
മണിമല: തീര്‍ഥാടന കേന്ദ്രമായ മണിമല ഹോളി മാഗി ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജാരാജാക്കന്മാരുടെ തിരുനാള്‍ ഇന്നുമുതല്‍ ജനുവരി ഏഴുവരെ ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് 48-ാമതു ബൈബിള്‍ കണ്വന്ഷന് രണ്ടു മുതല്‍ നാലുവരെ നടത്തും.
ഇന്ന് വൈകുന്നേരം 4.30ന് ഫൊറോന വികാരി ഫാ. മാത്യു താന്നിയത്ത് തിരുനാളിനു കൊടിയേറ്റും. ജനുവരി ഒന്നിനു പൂര്‍വിക അനുസ്മരണ ദിനത്തില്‍ വൈകുന്നേരം 4.15നു വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. രണ്ടിനു വൈകുന്നേരം 5.30ന് ഫാ. ജിസണ് പോള്‍ വേങ്ങാശേരി നയിക്കുന്ന കുടുംബവിശുദ്ധീകരണ കണ്വന്ഷന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. മൂന്നിനും നാലിനും വൈകുന്നേരം 5.30ന് ആരംഭിക്കുന്ന കണ്വന്ഷന് രാത്രി ഒമ്പതിന് ആരാധനയോടെ സമാപിക്കും. നാലിനു വൈകുന്നേരം 5.30ന് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സമാപന സന്ദേശം നല്‍കും.
അഞ്ചിന് പിണ്ടികുത്തി തിരുനാളായി ആചരിക്കും. രാവിലെ ആറിന് പൂജരാജാക്കന്മാരുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. രാവിലെ 7.15നും 10നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. രാത്രി ഏഴിന് കറിക്കാട്ടൂര്‍ കുരിശടിയില്‍നിന്ന് ആരംഭിച്ച് മണിമല ടൗണ്‍ ചുറ്റി പള്ളിയിലേക്ക് പ്രദക്ഷിണം. നൂറുകണക്കിനു മുത്തുക്കുടകളേന്തി ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം കേരളത്തിലെ തന്നെ വലിയ വിശ്വാസ പ്രഘോഷണമാണ്. പ്രദക്ഷിണം പള്ളിയിലെത്തുമ്പോള്‍ നക്ഷത്രത്താല് നയിക്കപ്പെട്ട് ഉണ്ണി ഈശോയെ ലക്ഷ്യമാക്കി നീങ്ങി അവസാനം കാലിത്തൊഴുത്തില്‍ ദിവ്യപൈതലിനെ കണ്ടു സ്വര്‍ണം, മീറ, കുന്തിരിക്കം എന്നിവ സമര്‍പ്പിച്ചതിന്റെ പ്രതീകമായി പള്ളിയില്‍ കാഴ്ചവയ്പും നടത്തും. തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ.
ദനഹാ തിരുനാള്‍ ദിനമായ ആറിന് പുലര്‍ച്ചെ 5.45നും 7.30നും വിശുദ്ധ കുര്‍ബന. 10ന് റാസ കുര്‍ബാന പ്രസംഗം. ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണം. വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.45ന് കലാസന്ധ്യ. ഇടവക തിരുനാള്‍ ദിനമായ ഏഴിന് പുലര്‍ച്ചെ 5.45, 7.30, 10.30, ഉച്ചകഴിഞ്ഞ് 2.30നും വശുദ്ധ കുര്‍ബാന. വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് കൊടിയിറക്ക്. തുടര്‍ന്ന് നാടകം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ.