റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്ക്അപ്പ് വാൻ കത്തി നശിച്ചു
1491208
Tuesday, December 31, 2024 3:37 AM IST
എരുമേലി: രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്ക്അപ്പ് വാൻ കത്തി നശിച്ചു. ഫയർ ഫോഴ്സെത്തി തീ അണച്ചെങ്കിലും വാഹനം പൂർണമായി കത്തി നശിച്ചു. കഴിഞ്ഞ ദിവസം എരുമേലി - കൊരട്ടി റോഡിൽ ഇളപ്പുങ്കൽ ഭാഗത്താണ് സംഭവം. ആമക്കുന്ന് സ്വദേശി നിസാറിന്റെ വാഹനമാണ് കത്തി നശിച്ചത്. തീപിടിത്തം സംബന്ധിച്ച് കാരണം വ്യക്തമായിട്ടില്ല.