ജൂബിലിവര്‍ഷം 2025ന് പാലാ രൂപതയില്‍ തിരിതെളിഞ്ഞു
1491207
Tuesday, December 31, 2024 3:37 AM IST
പാലാ: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തിന്റെ രൂപതാതല ഉദ്ഘാടനം കത്തീഡ്രലിൽ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷംഷബാദ് രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, കത്തീഡ്രൽ വികാരി റവ. ഡോ.ജോസ് കാക്കല്ലില്‍ എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു.
ജൂബിലി വര്‍ഷം നമ്മുടെ അസ്തിത്വത്തിന്റെ മുന്പോട്ടുള്ള ജീവിതത്തിന്റെ ഘടകമാണെന്നും ജൂബിലി വര്‍ഷത്തിലെ ആപ്തവാക്യം പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്നാണെന്നും സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കാനുള്ള സന്ദേശമാണ് നല്‍കുന്നതെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. ഫാ. ജോസ് കാക്കല്ലില്‍, ഫാ. ജോര്‍ജ് ഈറ്റയ്ക്കക്കുന്നേല്‍, ഫാ. ജോര്‍ജ് ഒഴുകയില്‍, ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകോട്ടയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.