ദൈവവചനം അടിസ്ഥാനമാക്കി ജീവിതത്തെ ക്രമപ്പെടുത്തണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
1491205
Tuesday, December 31, 2024 3:37 AM IST
ഭരണങ്ങാനം: ദൈവവചനം അടിസ്ഥാനമാക്കി ജീവിതത്തെ ക്രമപ്പെടുത്തണമെന്നും അതിനായി വചനം പഠിക്കണമെന്നും ഗ്രേറ്റ് ബ്രിട്ടണ് രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഭരണങ്ങാനം മാതൃഭവനില്‍ ചെറുപുഷ്പ മിഷന്‍ലീഗ് പാലാ രൂപത സമിതി സംഘടിപ്പിച്ച ദൈവവിളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വിശ്വാസവും പ്രാര്‍ഥനയും ശക്തമാണെങ്കില്‍ നല്ല ദൈവവിളികള്‍ യഥാസമയം തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്നും ബിഷപ് ഓര്‍മപ്പെടുത്തി.
മിഷന്‍ലീഗ് രൂപത പ്രസിഡന്റ് ഡോ. ജോബിന് ടി. ജോണി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ജോസഫ് മുത്തനാട്ട്, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. മോനിക്ക എസ്എച്ച്, ജനറല്‍ സെക്രട്ടറി ഡോ. ടോം ജോസ് ഒട്ടലാങ്കല്‍, ബ്രദര്‍ ബ്ലസന്‍ തുരുത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.