പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​ഖി​ല കേ​ര​ള സൈ​ക്കി​ള്‍ പ്ര​യാ​ണം കോ​ള​ജി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യും നോ​ര്‍​ത്ത് കേ​പ്പ് അ​ള്‍​ട്രാ എ​ന്‍​ഡു​റ​ന്‍​സ് സൈ​ക്ലി​സ്റ്റു​മാ​യ ഫെ​ലി​ക്‌​സ് അ​ഗ​സ്റ്റി​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെയ്തു.

പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 21 വി​ദ്യാ​ര്‍​ഥി​ക​ളും ഏ​ഴ് അ​ധ്യാ​പ​ക​രു​മ​ട​ങ്ങു​ന്ന സം​ഘം കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, വ്യാ​യാ​മം, സൈ​ക്കി​ള്‍ യാ​ത്ര​യെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ള്‍ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തി കൈ​മാ​റും. പ​ന്ത്ര​ണ്ട് ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് 1200 കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ടു​ന്ന യാ​ത്ര​യി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. സാ​ല്‍​വി​ന്‍ തോ​മ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​രും സം​ഘ​ത്തി​നൊ​പ്പ​മു​ണ്ട്.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നെ അ​ന്താ​രാ​ഷ്‌​ട്ര പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ര്‍​ത്തി​യ അ​ന​ശ്വ​ര കാ​യി​ക​പ്ര​തി​ഭ ജി​മ്മി ജോ​ര്‍​ജി​ന്‍റെ ജ​ന്മ​നാ​ടാ​യ പേ​രാ​വൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ സൈ​ക്കി​ള്‍ പ്ര​യാ​ണം സ്വീ​ക​ര​ണ​മേ​റ്റു​വാ​ങ്ങും. ര​ണ്ടു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നും മു​ന്നൊ​രു​ക്ക​ത്തി​നും ശേ​ഷ​മാ​ണ് ഇ​ന്ന​ലെ സൈ​ക്കി​ള്‍ പ്ര​യാ​ണം ആ​രം​ഭി​ച്ച​ത്.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​സി​ബി ജയിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​സാ​ല്‍​വി​ന്‍ തോ​മ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍ മു​ഖ്യാ​തി​ഥി​യെ പ​രി​ച​യ​പ്പെ​ടു​ത്തി.

എ​ന്‍​സി​സി ആ​ര്‍​മി വിം​ഗ് 17 ക​മാ​ന്‍​ഡിം​ഗ് ബ​റ്റാ​ലി​യ​ന്‍ ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ ഗു​രു​പ്ര​താ​പ് സിം​ഗ്, ഡോ. ​ആ​ന്‍റോ മാ​ത്യു, ജി​ബി​ന്‍ രാ​ജ ജോ​ര്‍​ജ്, ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ആശി​ഷ് ജോ​സ​ഫ്, മ​ഞ്ചേ​ഷ് മാ​ത്യു, റോ​ബേ​ഴ്‌​സ് തോ​മ​സ്, ജിനു മാ​ത്യു, ഡോ. ​അ​നീ​ഷ് സി​റി​യ​ക്, ഡോ. ​ജോ​ബി​ന്‍ ജോ​ബ് മാ​ത്ത​ന്‍, സ്റ്റു​ഡ​ന്‍റ് അ​ഫ​യേ​ഴ്‌​സ് ഡീ​ന്‍ ബോ​ബി സൈ​മ​ണ്‍, അ​സി​സ്റ്റ​ന്‍റ് ഡീ​ന്‍ ശി​ല്പ മാ​ത്യു, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​രു​ണി​ക യു. ​നാ​യ​ര്‍, പ്രി​ന്‍​സ് ഏ​ബ്ര​ഹാം, പി.​എ​സ്. ജ​ഗ​നാ​ഥ് എ​ന്നി​വ​ര്‍ റാ​ലി​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്നു.