ഫാര്‍മസിസ്റ്റുകളുടെ സേവനം മാതൃകാപരം: ഫ്രാന്‍സിസ് ജോര്‍ജ് എംപി
1491201
Tuesday, December 31, 2024 3:37 AM IST
പാലാ: സുരക്ഷിതമായ ഔഷധ ഉപയോഗത്തിന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം കടമയും ഉത്തരവാദിത്വങ്ങളും ഗൗരവമായി നിറവേറ്റി ആരോഗ്യ പുരോഗതിയില്‍ ഫാര്‍മസിസ്റ്റുകള്‍ നല്കുന്ന സേവനം മാതൃകാപരമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജോർജ് അധ്യക്ഷത വഹിച്ചു.