ചങ്ങനാശേരി ജനറല്‍ ആശുപത്രി റോഡ് നിര്‍മാണജോലികള്‍ പുരോഗമിക്കുന്നു
1490048
Wednesday, December 25, 2024 7:08 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രി റോഡ് നിര്‍മാണത്തിനു തുടക്കമായി. ബജറ്റിലൂടെ അനുവദിച്ച അമ്പതുലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. റോഡിന്റെ വശങ്ങളിലെ ഓടകളുടെ നവീകരണമാണ് ആരംഭിച്ചത്.
നഗരസഭയുടെ അധീനതയിലുള്ള ഈ റോഡ് കാലങ്ങളായി തകര്‍ന്നുകിടക്കുകയായിരുന്നു. ജോബ് മൈക്കിള്‍ എംഎല്‍എ ഇടപെട്ടാണ് റോഡ് നിര്‍മാണത്തിന് ബജറ്റില്‍ തുക വകകൊള്ളിച്ചത്. ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് ടാറിംഗ് നടത്തുന്നത്.
കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ആരംഭിച്ച് ആശുപത്രിക്കുമുമ്പില്‍ സമാപിക്കുന്ന റോഡാണിത്.