ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി
1490042
Wednesday, December 25, 2024 7:08 AM IST
വൈക്കം: റെനർജി സിസ്റ്റം ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ വൈക്കത്ത് ക്രിസ്മസ്-പുതുവൽസരാഘോഷം നടത്തി. വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടി വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സോളാർ പാനൽ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് വളരെയധികം പ്രോൽസാഹിപ്പിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ പറഞ്ഞു. ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി കേക്കു മുറിച്ചു.
റെനർജി സിസ്റ്റം ഇൻഡ്യാ ലിമിറ്റഡിന്റെ പ്രതിനിധി എം.വി.മനോജ്, തലയോലപ്പറമ്പ് പഞ്ചായത്ത് അംഗം സേതുലക്ഷ്മി, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സുബൈർ പുളിന്തുരുത്തിയിൽ, എം. അനിൽകുമാർ, എം.ജയകൃഷ്ണൻ, ടി.ആർ ശശികുമാർ, എംഡി.സത്യൻ,എൻ. രാമഅയ്യർ,സാബു അങ്ങാടിയിൽ തുടങ്ങിയർ സംബന്ധിച്ചു.