മാന്നാനം കെഇ കിൻഡർ ഗാർട്ടനിൽ വ്യത്യസ്തമായ ക്രിസ്മസ് ആഘോഷം
1490031
Wednesday, December 25, 2024 6:58 AM IST
മാന്നാനം: ഗ്രാൻഡ് പേരന്റ്സും കൊച്ചുകുട്ടികളും ഒന്നിച്ചുകൂടി. 250ലേറെ കെജി കുട്ടികൾ അണിനിരന്ന ക്രിസ്മസ് ട്രീ ഡാൻസ്, കരോൾ സോംഗ്, എയ്ഞ്ചൽ ഡാൻസ്, ക്രിസ്മസ് പപ്പാ ഡാൻഡ് എന്നിങ്ങനെ കുഞ്ഞുങ്ങൾ ആടിയും പാടിയും മുത്തച്ഛന്മാരുടെയും മുത്തശിമാരുടെയും മനം കവർന്നു. കെഇ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കിൻഡർ ഗാർട്ടൻ വിഭാഗത്തിൽ ഒരുക്കിയ ക്രിസ്മസ് ആഘോഷം വ്യത്യസ്തമായി.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗ്രാൻഡ്പേരന്റ്സ് ദിനാചരണത്തോടനുബന്ധിച്ച് അഡ്വ. വിൻസന്റ് അലക്സിനെയും ഡെയ്സി വിൻസന്റിനെയും ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രശസ്ത മോട്ടിവേഷൻ പ്രഭാഷകനും തത്വചിന്തകനുമായ ഫാ. ജെറിൻ തുരുത്തേൽ സിഎംഐ ക്രിസ്മസ് സന്ദേശം നൽകി.
കുട്ടികൾക്കൊപ്പം മാതാപിതാക്കളും അധ്യാപകരും വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിച്ചു. ബ്രദർ ജോസഫ് തോമസ്, കെജി വിഭാഗം ഹെഡ്മിസ്ട്രസ് സുമൻ അനിൽ എന്നിവരും അധ്യാപകരും അനധ്യാപകരും നേതൃത്വം നൽകി.