എരുമേലിയിൽ ഗൂഗിൾമാപ്പ് വഴിതെറ്റിക്കുന്നു
1489987
Wednesday, December 25, 2024 5:46 AM IST
എരുമേലി: ശബരിമല തീർഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വണ്വേയില്ക്കൂടി വരുന്ന തീർഥാടകര്‍ അടക്കമുള്ള യാത്രക്കാരെ ഗൂഗിള്‍മാപ്പ് വഴിതെറ്റിക്കുന്നതായി പരാതി. എരുമേലി കെഎസ്ആർടിസി ജംഗ്ഷന്-ടിബി റോഡ് വഴി വരുന്ന വാഹനങ്ങള്‍ക്കാണ് വഴി തെറ്റുന്നത്.
വാഹനങ്ങള്‍ റാന്നി, പത്തനംതിട്ട, തിരുവനന്തപുരം ഭാഗത്തേക്ക് പോകാനാകെ ബദ്ധിമുട്ടുകയാണ്. ഈ വഴി വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന് പിന്നില്‍ കൂടിയുള്ള കുറുവാമൂഴി റോഡില്‍ വാഴക്കാല റോഡിലാണ് എത്തുന്നത്. ഇവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞുള്ള ആദ്യ റോഡില്‍ക്കൂടിയാണ് റാന്നി ഭാഗത്തേക്ക് പോകുന്നത്.
എന്നാൽ, ഗൂഗിൾ മാപ്പ് ആശ്രയിച്ച് വരുന്ന വാഹനങ്ങള്‍ ഈ ജംഗ്ഷനില്‍നിന്നു കരിമ്പിന്‍തോട് ഭാഗം കാണിക്കാതെ രണ്ടാമത്തെ റോഡായ പാത്തിക്കക്കാവ് റോഡാണ് റാന്നി ഭാഗത്തേക്കുള്ള റോഡായി കാണിക്കുന്നത്. ഇങ്ങനെ വഴി തെറ്റി വരുന്ന വാഹനങ്ങള്‍ കുറുവാമൂഴി റോഡില്‍ കുറേ ദൂരം സഞ്ചരിച്ച ശേഷം തിരികെ വന്നാണ് കരിമ്പിന്തോടിലേക്ക് തിരികെ പോകുന്നത്.
വഴിതെറ്റി വരുന്ന വാഹനങ്ങള്‍ക്ക് ഓട്ടോക്കാരും നാട്ടുകാരുമാണ് വഴി കാണിച്ചു കൊടുക്കുന്നത്. ടിബി റോഡ് -കെഎസ്ആർടിസി വഴി വരുന്ന വാഹനങ്ങള്‍ക്ക് വഴി തെറ്റാതിരിക്കാന്‍ റാന്നി, പത്തനംതിട്ട, തിരുവനന്തപുരം എന്നെഴുതിയ ബോര്‍ഡ് ഈ ജംഗ്ഷനില്‍ സ്ഥാപിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.