ജൂബിലി സന്ദേശയാത്ര സമാപിച്ചു
1490047
Wednesday, December 25, 2024 7:08 AM IST
ചങ്ങനാശേരി: മിശിഹായുടെ ജനനത്തിന്റെ ജൂബിലി ആഘോഷത്തിനു മുന്നോടിയായി തൃക്കൊടിത്താനം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജൂബിലി സന്ദേശയാത്ര സമാപിച്ചു. സന്ദേശയാത്രയുടെ സമാപനം കൊടിനാട്ടുകുന്ന് പള്ളിയില്‍ വികാരി ഫാ. ജോസ് നിലവുംതറ ഉദ്ഘാടനം ചെയ്തു. ഫാ. സാവിയോ മാനാട്ട്, ഫാ. ജോസഫ് നെടുംപറമ്പില്‍, സിസ്റ്റര്‍ അനുറോസ്, ലാലി ഇളപ്പുങ്കല്‍, ഫാ. ലിന്‍സ് തടത്തില്‍, സെബിന് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
ഫാത്തിമാപുരം, തൃക്കൊടിത്താനം, ചാഞ്ഞോടി, കുന്നന്താനം, തിരുവല്ല മുത്തൂര്‍, മുണ്ടുപാലം, പായിപ്പാട്, കൊടിനാട്ടുകുന്ന് ഇടവകകളിലൂടെ നടന്ന സന്ദേശയാത്രയ്ക്ക് അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ഫാ. തോമസ് പ്ലാത്തോട്ടം, ലാലി ഇളപ്പുങ്കല്‍, മെര്ലിന് വി. മാത്യു, അഡ്വ. ജോര്‍ജ് വര്‍ഗീസ്, റീന സാബു എന്നിവര്‍ നേതൃത്വം നല്കി.