വൈദ്യുതി ചാർജ് വർധനയ്ക്കു കാരണം ഇടതു സർക്കാരിന്റെ അഴിമതി: തിരുവഞ്ചൂർ
1489688
Tuesday, December 24, 2024 6:39 AM IST
കോട്ടയം: ഇടതു സർക്കാരിന്റെ വൈദ്യുതി മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ജനങ്ങൾക്കു വലിയ ഭാരമായ കറന്റ് ചാർജ് വർധനയ്ക്കു കാരണമായതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അന്യായമായ വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റി കോട്ടയം കെഎസ്ഇബി ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. അനിയൻ മാത്യു, പി.വി. പ്രസാദ്, എം.വി. മനോജ്, എം.എൻ. ദിവാകരൻ നായർ, സോജി മാടപ്പള്ളി, ആർ. സജീവ്, നന്തിയോട് ബഷീർ, സണ്ണി കാഞ്ഞിരം, ടി.സി. റോയി, ബിജു കൂമ്പിക്കൽ, രാജൻ കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.