സിലിണ്ടര്‍ സ്റ്റൗവിൽ ഘടിപ്പിക്കുന്നതിനിടെ തീപടർന്ന് യുവാവിന് പൊള്ളലേറ്റു
1490034
Wednesday, December 25, 2024 6:58 AM IST
പൂവന്തുരുത്ത്: സിലിണ്ടര്‍ സ്റ്റൗവിലേക്കു ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോർച്ചയുണ്ടായി തീപടർന്ന് യുവാവിനു സാരമായി പൊള്ളലേറ്റു. കോട്ടയം പൂവന്തുരുത്ത് മാലിയില്‍ റെജിയുടെ മകൻ മുകിലി (24)നാണ് പരിക്കേറ്റത്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ സ്റ്റൗവിലേക്കു ഘടിപ്പിക്കുന്നതിനിടെ ഇന്നലെ വൈകുന്നേരം ഏഴോടെയാണ് അപകടം.
അടുക്കളയിലേക്കു തീ പടരുകയായിരുന്നു. പാത്രങ്ങളും വീടിന്റെ മേൽക്കൂരയും പൂർണമായും കത്തിനശിച്ചു. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സിലിണ്ടര്‍ പുറത്തേക്കിറക്കിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സാരമായി പരിക്കേറ്റ മുകിൽ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിൽ ചികിത്സയിലാണ്.