കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു
1490043
Wednesday, December 25, 2024 7:08 AM IST
കടുത്തുരുത്തി: എഴുമാന്തുരുത്തില്‍ നടക്കുന്ന കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന മൂന്നാമത് കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് 31 വരെയാണ് നടക്കുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റ്എന്.ബി. സ്മിത,
സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റി സിഇഒ കെ.രൂപേഷ്കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, ജനപ്രതിനിധികളായ നയനാ ബിജു, നോബി മുണ്ടയ്ക്കന്, പൗളി ജോര്‍ജ്, ശാന്തമ്മ രമേശന്, അര്‍ച്ചന കാപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.