‘വിശപ്പുരഹിത പൈക’ പദ്ധതിയുമായി പൈക സെൻട്രൽ ലയൺസ് ക്ലബ്
1489979
Wednesday, December 25, 2024 5:42 AM IST
പൈക: ലയണ്‍സ് ക്ലബ് ഓഫ് പൈക സെന്‍ട്രലിന്റെ പുതിയ പ്രോജക്ടായ ‘വിശപ്പുരഹിത പൈക’ പദ്ധതിയുടെ ഉദ്ഘാടനം മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുക നിര്‍വഹിച്ചു.
പൈകയിലും സമീപപ്രദേശങ്ങളിലും ഉച്ചഭക്ഷണത്തിന് വിഷമിക്കുന്നവര്‍ക്ക് ലയണ്‍സ് ക്ലബ് സെന്‍ട്രല്‍ പൈക വെയിറ്റിംഗ് ഷെഡില്‍ സ്ഥാപിച്ചിരിക്കുന്ന ഭക്ഷണ നിക്ഷേപ ബോക്സില്‍നിന്നു സൗജന്യമായി ഭക്ഷണപ്പൊതി കൊണ്ടുപോകാം.
ക്ലബിലെ 43 അംഗങ്ങള്‍ റൊട്ടേഷനായി ദിവസേന ഭക്ഷണപ്പൊതികള്‍ ബോക്സില്‍ നിക്ഷേപിക്കും. ഏതെങ്കിലും കാരണത്താല്‍ ഭക്ഷണപ്പൊതി തികയാതെ വന്നാല്‍ പൈകയിലെ എല്ലാ ഹോട്ടലുകളിലുംനിന്നു ഭക്ഷണം സൗജന്യമായി ലഭിക്കുന്ന പദ്ധതിക്കാണ് ലയണ്‍സ് ക്ലബ് രൂപം കൊടുത്തത്.
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് കേക്ക് മുറിച്ച് ക്രിസ്മസ് സന്ദേശം നൽകി. ലയണ്‍ എംജിഎഫ് കൃഷ്ണകുമാര്‍, മീനച്ചിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്‍സി മാര്ട്ടിന്, ലയണ്‍സ് ക്ലബ് സെക്രട്ടറി അഡ്വ. ജോസ് തെക്കേല്‍, മാത്തച്ചന് നരിതൂക്കില്‍,
റോയി വടക്കേക്കുറ്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജോണി കുന്നപ്പള്ളി, ബിനോയി നരിതൂക്കില്‍, ജിജോ ചിലമ്പിക്കുന്നേല്‍, പ്രകാശ് പുറക്കുന്നേല്‍, അവിരാച്ചന് ചുമപ്പുങ്കല്‍, ബെന്നി കുമ്പളന്താനം, ഫ്രെഡി നടുത്തൊട്ടിയില്‍, ജേക്കബ് നെല്ലിക്കുന്നേല്‍, ഐവിന് മീമ്പനാല്‍ എന്നിവര്‍ പ്രസംഗിച്ചു.