പാലാ രൂപതയില്‍ 12 ഡീക്കന്മാര്ക്ക് ഒരുമിച്ച് വൈദികപട്ടം 28ന്
1489971
Wednesday, December 25, 2024 5:33 AM IST
പാലാ: ദൈവവിളിയുടെ ഈറ്റില്ലമായ പാലാ രൂപതയില്‍ ഈ വര്‍ഷം 12 ഡീക്കന്മാര് ഒരുമിച്ച് വൈദികപട്ടം സ്വീകരിക്കുന്നു. രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഒരുമിച്ചുള്ള പൗരോഹത്യ സ്വീകരണം ഒരുക്കിയിട്ടുള്ളത്.
28നു രാവിലെ ഒന്‍പതിന് പാലാ കത്തീഡ്രലിലാണ് ചടങ്ങ്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ എന്നിവര്‍ കൈവയ്പ് ശുശ്രൂഷയില്‍ പങ്കെടുക്കും.
ഡീക്കന്മാരായ ജോണ്‍ (ജോണ്‍സ്) ചുക്കനാനിക്കല്‍ ഉരുളികുന്നം, ജോണ്‍ (ജിബിന്‍) കുഴിക്കണ്ണില് കൂടല്ലൂര്‍, മാത്യു (ആല്ബിന്) വെട്ടുകല്ലേല്‍ ഭരണങ്ങാനം, ആന്റണി (ജെന്സന്) വില്ലന്താനം തിടനാട്, ജേക്കബ് (ജെക്സണ്) കടുതോടില്‍ അന്തീനാട്, സെബാസ്റ്റ്യന്‍ (ജിന്‍സ്) പെട്ടപ്പുഴ ചേര്‍പ്പുങ്കല്‍, ജോര്‍ജ് (അലോഷി) ഞാറ്റുതൊട്ടിയില്‍ കളത്തൂക്കടവ്,
മാത്യു (ഷോണ്‍) തെരുവന്‍കുന്നേല്‍ മുട്ടം സിബിഗിരി, ജോസഫ് (ഡിജോമോന്) മരോട്ടിക്കല്‍ മണ്ണയ്ക്കനാട്, ജോണ്‍ (അഭിലാഷ്) വയലില്‍ അരുവിത്തുറ, ജോസഫ് (അമല്‍) തേവര്‍പറമ്പില്‍ രാമപുരം, ജോസഫ് (ആല്വിന്) വെട്ടുകല്ലുംപുറത്ത് മണിയംകുന്ന് എന്നിവരാണ് പൗരോഹിത്യം സ്വീകരിക്കുന്നത്.
നവവൈദികര്‍ വിവിധ ദിവസങ്ങളില്‍ മാതൃ ഇടവകകളില്‍ പ്രഥമ ദിവ്യബലി അര്‍പ്പിക്കും.