പുൽക്കൂട് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ചു
1489986
Wednesday, December 25, 2024 5:42 AM IST
മുണ്ടക്കയം: പുൽക്കൂട് അടിച്ചുതകർക്കുകയും കരോൾ ഗാനങ്ങൾ പാടുന്നത് തടസപ്പെടുത്തുകയും ചെയ്ത നടപടി മതേതര സങ്കല്പത്തിനേറ്റ തിരിച്ചടിയാണെന്ന് കത്തോലിക്ക കോൺഗ്രസ് മുണ്ടക്കയം ഫൊറോന യൂണിറ്റ്.
പുൽക്കൂട് തകർത്ത സാമൂഹ്യവിരുദ്ധരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പല സ്ഥലങ്ങളിലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് കൃത്യമായ അജൻഡയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തിൽ എകെസിസി മുണ്ടക്കയം ഫൊറോന യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ. ജയിംസ് മുത്തനാട്ട്, സെക്രട്ടറി ജോസ് ജേക്കബ് കല്ലൂർ, മാത്തുക്കുട്ടി നടുപ്പറമ്പിൽ, നിഷ കപ്പിലുമാക്കൽ, ലില്ലിക്കുട്ടി മണിയാക്കുപാറ, ജാൻസി തൊട്ടിപ്പാട്ട്, ആന്റണി കോഴിമല, മേരി മടുക്കക്കുഴി, ജോർജ് വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു.