ഡിസിസി പ്രതിഷേധ മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു
1490035
Wednesday, December 25, 2024 6:58 AM IST
കോട്ടയം: ഡോ.ബി.ആർ. അംബേദ്കറെ പാർലമെന്റിൽ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും അതിനു തയ്യാറാകാത്തപക്ഷം കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് രാഷ്ട്രപതിയോടാവശ്യപ്പെട്ടും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു.
ടോമി കല്ലാനി, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, പി.എസ്. രഘുറാം, ഫിൽസൺ മാത്യൂസ്, ജി. ഗോപകുമാർ, റോണി കെ. ബേബി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ രാഷ്ട്രപതിക്കുള്ള മെമ്മോറാണ്ടം ജില്ലാ കളക്ടറുടെ ചുമതല നിർവഹിക്കുന്ന എഡിഎമ്മിനു കൈമാറി.