അകലക്കുന്നത്ത് സർഗോത്സവം-2024
1489983
Wednesday, December 25, 2024 5:42 AM IST
അകലകുന്നം: അകലക്കുന്നം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സർഗോത്സവം-2024 പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. പ്രദീപ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം മുഖ്യപ്രഭാഷണം നടത്തി.
ജേക്കബ് തോമസ് താന്നിക്കൽ, ആനിയമ്മ പായിക്കാട്ട്, ആര്യ ഗോപിനാഥ്, ജാൻസി ബാബു, രാജശേഖരൻ നായർ, കെ.കെ. രഘു, ജീന ജോയി, മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, ജോർജ് തോമസ്, ഷാന്റി ബാബു, ടെസി രാജു എന്നിവർ പ്രസംഗിച്ചു