തിരുപ്പിറവി ആഘോഷം നാടും നഗരവും നക്ഷത്രത്തിളക്കത്തില്‍
1489692
Tuesday, December 24, 2024 6:39 AM IST
ചങ്ങനാശേരി: ദൈവപുത്രന് മനുഷ്യനായി ലോകത്തില്‍ അവതരിച്ചതിന്റെ അനുസ്മരണമായ ക്രിസ്മസ് നാളെ ആഘോഷിക്കും. വീടുകളിലും പള്ളികളിലും പുല്ക്കൂടുകള് സജ്ജമായി. മിന്നിത്തിളങ്ങുന്ന താരകങ്ങള്‍ നയനങ്ങള്‍ക്കു ശോഭപകരുന്നു. പള്ളികളില്‍ ഇന്ന് പാതിരാവില്‍ തിരുപ്പിറവി അനുസ്മരണവും വിശുദ്ധകുര്‍ബാനയും നടക്കും.
സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഇന്നു രാത്രി 11.45ന് നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ സഹകാര്‍മികനാകും. തുടര്‍ന്ന് ക്രിസ്മസ് സന്ദേശ കലാവിരുന്നു നടക്കും. രാവിലെ 5.15, 6.45, 8.15 വിശുദ്ധ കുര്‍ബാന, വൈകുന്നേരം 6.30ന് യുവദീപ്തിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് നൈറ്റ് കലാപരിപാടികള്‍.
പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ രാത്രി 12ന് തിരുപ്പിറവി ശുശ്രൂഷകളും വിശുദ്ധകുര്‍ബാനയും നടക്കും. അതിരൂപത വികാരിജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി മുഖ്യകാര്‍മികനായിരിക്കും. വികാരി ഫാ. ജേക്കബ് വാരിക്കാട്ട് സഹകാര്‍മികനായിരിക്കും. രാവിലെ 5.30നും 7.30നും വിശുദ്ധകുര്‍ബാന.
ചങ്ങനാശേരി മേരി മൗണ്ട് റോമന്‍ കത്തോലിക്ക പള്ളിയില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ രാത്രി 9.30ന് നടക്കും. വികാരി ഫാ. മാത്യു ഉഴത്തില്‍ കാര്‍മികനായിരിക്കും.
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ രാത്രി 11.45ന് നടക്കും. വികാരിയും അതിരൂപത വികാരിജനറാളുമായ മോണ്‍. ആന്റണി എത്തയ്ക്കാട്ട് മുഖ്യകാര്‍മികനായിരിക്കും.
കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ രാത്രി 11.30ന് നടക്കും. വികാരി ഫാ. ജോബി കറുകപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും.
നെടുംകുന്നം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ രാത്രി 11.45ന് ആരംഭിക്കും. വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില് കാര്‍മികനായിരിക്കും.
മാടപ്പള്ളി ചെറുപുഷ്പം പള്ളിയില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ രാത്രി 11.45ന് നടക്കും. വികാരി ഫാ. മാത്യു ചെത്തിപ്പുഴ കാര്‍മികനായിരിക്കും. തുടര്‍ന്ന് സണ്‍ഡേസ്കൂളിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം.പായിപ്പാട് ലൂര്‍ദ്മാതാ പള്ളിയില്‍ ഇന്ന് രാത്രി 8.30ന് കരോള്‍ഗാന മത്സരം. തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ജോര്‍ജ് നൂഴായിത്തടം കാര്‍മികത്വം വഹിക്കും.