അസീസി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിരം പുല്‍ക്കൂട് ഗ്രേച്ചിയോ തയാറായി
1489974
Wednesday, December 25, 2024 5:33 AM IST
ഭരണങ്ങാനം: മീനച്ചിലാറിന്റെ തീരത്ത് കിഴപറയാറിലുള്ള അസീസി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജിന്റെ ഗുരുകുലയില് ഗ്രേച്ചിയോ മാതൃകയിലുള്ള പൂല്‍ക്കൂട് തയാറായി. ഫ്രാ ന്‍സിസ് അസീസി നിര്‍മിച്ച ആദ്യ പുല്‍ക്കൂടിന്റെ എണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കപ്പൂച്ചിന്‍ വൈദികരുടെ നേതൃത്വത്തില്‍ ഗ്രേച്ചിയോ പുല്‍ക്കൂടിന്റെ സമാനമായ രീതിയില്‍ പുല്‍ക്കൂട് നിര്‍മിച്ചത്.
വിശുദ്ധ ഫ്രാന്‍സിസ് അസീസി 1223ല്‍ മാര്‍പാപ്പയുടെ പ്രത്യേക അനുവാദത്തോടെ ഗ്രേച്ചിയോ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ തന്റെ സുഹൃത്തായ ജോണ്‍ വെലിത്തയുടെ ഉടമസ്ഥതയിലുള്ള മലമുകളിലാണ് ആദ്യമായി ഈ മാതൃകയില്‍ പുല്‍ക്കൂട് നിര്‍മിച്ചത്.
കിഴപറയാറിലെ പുല്‍ക്കൂടിന്റെ വെഞ്ചരിപ്പുകര്‍മം കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. പുതിയ പുല്‍ക്കൂട് കാണാനും പ്രാര്‍ഥിക്കാനുമായി നിരവധി ആളുകള്‍ എത്തുന്നുണ്ടെന്ന് അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജെബി മുഖച്ചിറ പറഞ്ഞു.