കായലോരത്ത് വെള്ളം കയറുന്നതായി പരാതി
1490040
Wednesday, December 25, 2024 7:08 AM IST
വൈക്കം: വേലിയേറ്റം തടഞ്ഞുനിർത്തി അസമയങ്ങളിൽ തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നതുമൂലം തീരപ്രദേശത്ത് വെള്ളം കയറുന്നത് തീരവാസികളെ ദുരിതത്തിലാക്കുന്നു. വേമ്പനാട്ടുകായൽ ആഴം കൂട്ടി പോള പായൽ നീക്കി മലിനീകരണം തടയാൻ നടപടി സ്വീകരിക്കണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ എഐടിയുസി പഞ്ചായത്ത് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യ തൊഴിലാളി ഫെഡറേഷൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി.രഘുവരൻ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ല സെക്രട്ടറി ഡി.ബാബു, സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി, പി.ഡി.സാബു. കെ.എം.മുരളീധരൻ, ഗിരിജ പുഷ്കരൻ, കെ.രാജേഷ്, സ്മിത പ്രദീപ്. എസ്.കുമാർ എന്നിവർ പ്രസംഗിച്ചു.