ഈറ്റ ഫീഡിംഗ് തൊഴിലാളികളുടെ രണ്ടാമത് കൂട്ടായ്മ
1489683
Tuesday, December 24, 2024 6:39 AM IST
പെരുവ: സര്‍ക്കാര്‍ ഏറ്റെടുത്ത വെള്ളൂര്‍ എച്ച്എന്‍എല്ലിന് പകരം കെപിപിഎല്‍ എന്ന പുതിയ കമ്പനി നിലവില്‍ വന്നെങ്കിലും എച്ച്എന്‍എല്ലിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കുമായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച ഈറ്റ ഫീഡിംഗ് പോലുള്ള അടിസ്ഥാനവര്‍ഗ മേഖലയിലെ തൊഴിലാളികള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴും നിലവിലുള്ളതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. എച്ച്എന്‍എല്‍ ഈറ്റ ഫീഡിംഗ് തൊഴിലാളികളുടെ രണ്ടാമത് കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
സംഘാടക സമിതി ചെയര്മാന് വി.കെ. രാജു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.എ. ജോസ്, റോബര്‍ട്ട് തോട്ടുപുറം, ഏ.ജെ. രാജു, ടി.എം. ബോസ്, വി.സി. മര്‍ക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്രിസ്മസ് ആഘോഷവും നടന്നു.